സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം നീട്ടും. ബാങ്കുകള്‍ എല്ലാം ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍ വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. നേരത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി ടി പി ആര്‍ 10 ന് താഴെ എത്തുകയും ചെയ്തിരുന്നു. ഇതിന്‍്റെ കൂടി അടിസ്ഥാനത്തിലാണ് ഇളവുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ഇടപാടുകള്‍ക്ക് അനുമതിയുണ്ട്.
ബി,സി കാറ്റഗറിയില്‍പെടുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടു മണിവരെ പ്രവര്‍ത്തിക്കാം. ടി.പി.ആര്‍ നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.
മറ്റു ഇളവുകള്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ടാകുമെന്നാണ് സൂചന. ഇന്നു രാവിലെ ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.