ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി ; സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ പിണറായി സര്‍ക്കാര്‍. ഇളവുകളുടെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതിയായി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്‍കി. വിത്ത്, വളക്കടകള്‍ അവശ്യസര്‍വീസുകളായി പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തുന്നു. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.