സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

Kerala

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് അവലോകന യോഗത്തില്‍ തീരുമാനമായത്.

ബക്രീദ് ഇളവുകള്‍ ഇന്നവസാനിക്കും. കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് നേരത്തെ സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുതെന്ന താക്കീതും കോടതി നല്‍കിയിരുന്നു. നേരത്ത ഹര്‍ജി നല്‍കിയിരുന്നെങ്കില്‍ ഇളവുകള്‍ റദ്ദാക്കുമായിരുന്നു. വൈകിയ വേളയില്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.