ലിവര്‍പൂള്‍ ബോംബാക്രമണം

Breaking News Europe International

ലിവര്‍പൂള്‍ : ലിവര്‍പൂള്‍ നഗരത്തില്‍ ബോംബാക്രമണം. സ്‌ഫോടക വസ്തുക്കളുമായി എത്തിയ ആള്‍ സഞ്ചരിച്ച ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ലിവര്‍പൂളില്‍ ആത്മഹത്യാ ബോംബാക്രമണത്തിന് പദ്ധതിയിട്ട ഭീകരന്‍ കൊല്ലപ്പെട്ടു. യാത്രക്കാരനെ കുറിച്ച് ടാക്‌സി ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രലിലേക്കാണ് യാത്രക്കാരന്‍ ടാക്‌സി വിളിച്ചത്. എന്നാല്‍ കാര്‍ വലിയ ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ ലിവര്‍പൂള്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് കാര്‍ തിരിക്കാന്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ ഡ്രൈവര്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ കാറിന് പുറത്തിറങ്ങി പരിശോധിച്ചപ്പോള്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഉടന്‍ തന്നെ ഡ്രൈവര്‍ ഭീകരനെ കാറിലിട്ട് ലോക്ക് ചെയ്തു പുറത്തിറങ്ങുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം വലിയ ശബ്ദത്തോടെ മെറ്റേണിറ്റി ഹോസ്പിറ്റലിന് മുന്നില്‍ വച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. കാറില്‍ കുടുങ്ങിയ ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ടാക്‌സി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡേവിഡ് പെറി എന്ന കാര്‍ ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.