മാഡ്രിഡ്: കോവിഡ് കുതിച്ചുചാട്ടത്തെ നേരിടുന്നതിൻറെ ഭാഗമായി സ്പെയിന്‍ കായിക വേദികളില്‍ കാണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
മുമ്പ് കാണികള്‍ക്ക് പരിധിയില്ലാതിരുന്ന ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങള്‍ക്ക് ഇനി മുതല്‍ ആകെ ശേഷിയുടെ 75% മാത്രമേ ഉപയോഗിക്കാനാവൂയെന്ന് ആരോഗ്യ മന്ത്രി കരോലിന ഡാരിയസ് പറഞ്ഞു.
ഇന്‍ഡോര്‍ വേദികളില്‍ ശേഷിയുടെ 50% കാണികളെ അനുവദിക്കും. നേരത്തേയിത് 80 ശതമാനമായിരുന്നു. ഇന്‍ഡോറില്‍ ഫേയ്സ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നന്നും മന്ത്രി പറഞ്ഞു.
റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ഫുട്ബോള്‍ ക്ലബ്ബുകളെ ബാധിക്കുന്ന വിധത്തില്‍ ഒമിക്രോണ്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് വേദികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.