ഇടിമിന്നലേറ്റ് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

General

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലേറ്റ് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഈ സംസ്ഥാനങ്ങളില്‍ ഇടിമിന്നല്‍ മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി പ്രധാനമന്ത്രി മോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലേറ്റ് 75 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് 41, രാജസ്ഥാനില്‍ 29 പേരും മധ്യപ്രദേശില്‍ 5 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ഇടിമിന്നല്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച ധനസഹായം കൂടാതെ പ്രാദേശിക സര്‍ക്കാരുകളില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ രാജസ്ഥാനില്‍ 5 ലക്ഷം രൂപ പ്രഖ്യാപിച്ചു.