എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സിപിഎം എറണാകുളം ജില്ലാകമ്മിറ്റി അംഗമാണ് അരുണ്‍കുമാര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.ടി.തോമസിൻറെ ഭാര്യ ഉമ തോമസിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പറഞ്ഞു. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
യുവ മുഖം കെ.എസ്. അരുണ്‍കുമാര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാകുന്നതോടെ തൃക്കാക്കരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. അരുണ്‍കുമാര്‍ സില്‍വര്‍ലൈന്‍ സംവാദങ്ങളില്‍ പാര്‍ട്ടിയേയും സര്‍ക്കാറിനേയും പ്രതിരോധിച്ച് നിരവധിവേദികളില്‍ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ മുന്‍ജില്ലാ സെക്രട്ടറിയുമാണ്. കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയന് നേതാവുകൂടിയാണ്.