വീടുകള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി

Kerala

കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി.ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ റദ്ദാക്കിയത്.

നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ എന്‍. ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ച കോടതി അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു.