കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ അംഗത്വ വിതരണം തുടങ്ങി

International Kerala Life Style Special Feature UAE

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (KKPA) മെമ്പർഷിപ് വിതരണം ആരംഭിച്ചു. അബ്ബാസിലായിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ്  മെമ്പർ സിറാജ് ആദ്യ മെമ്പർഷിപ്പ് രക്ഷാധികാരി ഗീവർഗീസ് തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു. സംഘടനയുടെ  പേര് നിർദ്ദേശ മത്സരത്തിലെ വിജയി മുഹമ്മദ്‌ എരോൾ കാസറഗോഡിനുള്ള ടെക്‌മോ ഇന്റർനാഷണലിന്റെ പുരസ്കാരം പ്രസിഡന്റ് സക്കീർ പുത്തെൻ പാലത്ത് കൈമാറി.