കുറ്റ്യാടി പ്രതിക്ഷേധം സിപിഎം ലോക്കല്‍ക്കമ്മറ്റി പിരിച്ചു വിട്ടു

Politics

കോഴിക്കോട് : കുറ്റ്യാടിയില്‍ കൂടുതല്‍ നടപടികളുമായി സി.പി.എം. കുറ്റ്യാടി സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രകടനം നടത്തിയതിന് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെ.പി ചന്ദ്രി, ടി കെ മോഹന്‍ദാസ് എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ ഒഴിവാക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്നാണ് നേതൃത്വത്തിന്റ വിലയിരുത്തല്‍. കുറ്റ്യാടി പഞ്ചായത്തില്‍ കുഞ്ഞമ്മദ് കുട്ടിക്ക് വോട്ട് കുറഞ്ഞതും നേതൃത്വം ഗൗരവത്തിലെടുത്തു. നടപടിയുമായി ഭാഗമായി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയെ നേരത്തെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.