ചന്ദ്രിക കള്ളപ്പണക്കേസ് തെളിവുകള്‍ നല്‍കാന്‍ ഇ.ഡിക്ക് മുന്നില്‍ കെ.ടി ജലീല്‍ ഹാജരാകും

India Kerala

കൊച്ചി :  ഇ.ഡിക്ക് മുന്നില്‍ കെ.ടി ജലീല്‍ ഹാജരാകും. ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ഹാജരാകുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് വൈകിട്ട് 4 ന് ഹാജരാകും. അദ്ദേഹം ഇന്ന് കേസുമായി ബന്ധപ്പെട്ട രേഖകകള്‍ കൈമാറും. തെളിവുകള്‍ കൈമാറുന്നത് ഇഡി ആവശ്യപ്പെത്തതിനാല്‍ ആണെന്നും ഏഴ് കാര്യങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടുവെന്നും ഈ ഏഴ് കാര്യങ്ങളില്‍ രേഖകള്‍ സംഘടിപ്പിച്ച്‌ നല്‍കാന്‍ കഴിയുന്നത് നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടെന്നും ജലീല്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പറഞ്ഞത് തമാശയാണെന്നും ആദ്ദേഹം തന്നോട് പലപ്പോഴും പറയുന്നതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു. താന്‍ എആര്‍ നഗറില്‍ ഇ.ഡി അന്വേഷണം വേണമെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ എം നേതാക്കള്‍ ചോദിച്ചാല്‍ ഹകരണ ബാങ്ക് വിഷയത്തില്‍ വിശദികരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി.പി.ഐ എം സംസ്ഥാന നേതൃത്വവും എആര്‍ ബാങ്ക് ക്രമക്കേടില്‍ കെ.ടി ജലീലിന്റെ പ്രസ്‌താവനയില്‍ അതൃപ്‌തി അറിയിച്ച്‌ രംഗത്തെത്തിയിരുന്നു.