കെഎസ്ആര്‍ടിസി ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി ; പ്രതിക്ഷേധം

Kerala

കെ എസ് ആര്‍ ടി സിയില്‍ സമഗ്രമാറ്റത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. പരിഷ്‌കാരങ്ങളുടെ ആദ്യനീക്കമെന്ന നിലയില്‍ കെ എസ് ആര്‍ ടി സിയില്‍ ഡബിള്‍ ഡ്യൂട്ടി സമ്ബ്രദായം നിര്‍ത്തലാക്കി.പകരം 12 മണിക്കുര്‍ സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായത്തിന് തുടക്കം.

ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂര്‍ എന്നത് 8 മണിക്കൂറും പരമാവധി 10 മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി.എന്നാല്‍ ഗതാഗതകുരുക്കില്‍പ്പെട്ട് വാഹനം ഓടിയെത്തുന്ന സമയം വച്ച് ഈ ഡ്യൂട്ടി സമയം പോരെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.

ഓര്‍ഡിനറി ബസുകളുടെ 8 മണിക്കൂര്‍ മാത്രം പര്യാപ്തമായ സര്‍വീസുകള്‍ക്ക് പഴയ സമ്ബ്രദായം തുടരാം. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഡബിള്‍ ഡ്യൂട്ടിയെന്ന നിര്‍ദ്ദേശവും പരിഷ്‌കാരങ്ങളിലുണ്ട്.

8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിലപാട്. ഇതിനെതിരെ പ്രതിഷേധവും സംഘടനകള്‍ രംഗത്തുണ്ട്.