നടി കോഴിക്കോട് ശാരദ അന്തരിച്ചു

Entertainment General Movies Obituary

നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. അസുഖബാധിതയായതിനെ തുടര്‍ന്ന് കുറച്ചുകാലം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ തുടക്കം. 1979ല്‍ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ് ആദ്യ ചിത്രം. അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് തുടങ്ങി എണ്‍പതോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും ശാരദ സജീവമായിരുന്നു.