കൊയിലാണ്ടി കൂട്ടം കുവൈത്ത് ചാപ്റ്റർ 2021-22വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

International Kuwait

കുവൈത്ത് : കൊയിലാണ്ടി കൂട്ടം കുവൈത്ത് ചാപ്റ്റർ 2021-22 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ് പി എച്ച് ന്റെ അധ്യക്ഷതയിൽ കുവൈറ്റിലെ കൊയിലാണ്ടി താലൂക്ക് നിവാസികളായ നിരവധി പ്രവാസികൾ പങ്കെടുത്ത സൂം മീറ്റിംഗ് ലൂടെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബൽ വൈസ് ചെയർമാനും, ഡൽഹി ചാപ്റ്റർ ചെയർമാനുമായ പവിത്രൻ കൊയിലാണ്ടി സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്തു അനിൽ കൊയിലാണ്ടി സ്വാഗത പ്രസംഗം നടത്തി. കൊയിലാണ്ടി കൂട്ടം നാട്ടിൽ നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ലഘുവായ വിവരണം ശിവദാസൻ പിലാക്കാട് നടത്തി.
ജൂൺ ഏഴാം തീയതി മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശവാർഷികാഘോഷ പരിപാടികൾ നടത്തുന്ന വിവരവും ജൂലൈ 30ന് ജനപ്രതിനിധികളും, മന്ത്രിമാരും, സാമൂഹ്യ-സാംസ്കാരിക നേതാക്കന്മാരും പങ്കെടുത്തുകൊണ്ട്
പ്രൗഢ ഗംഭീരമായ രീതിയിൽ ഉദ്ഘാടന പരിപാടികൾ ഫേസ്ബുക്ക് ലൈവിലൂടെ നടത്തുവാനും തീരുമാനിച്ച കാര്യം ഗ്ലോബൽ ചെയർമാൻ അറിയിച്ചു.
സൂം മീറ്റിങ്ങിനു ശേഷം നടന്ന ഫേസ്ബുക്ക് ലൈവിലൂടെയാണ് ഭാരവാഹികളുടെ പ്രഖ്യാപനം നടത്തിയത്.

രക്ഷാധികാരികളായി ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ രവി അയനോളിയെയും,
മുബാറക്ക് അൽ കബീർ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലെ സീനിയർ ഡോക്ടർ ബെഹ്‌ജു ബാലനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ :
ഷാഫികൊല്ലം( ചെയർമാൻ ), അനിൽ കൊയിലാണ്ടി ( പ്രസിഡണ്ട് ), അനിൽ മൂടാടി ( സെക്രട്ടറി), റിയാസ് മൂടാടി ( ട്രഷറർ )
നൗഫൽ ബെറീന, ഷെരീഖ് നന്തി ( വൈസ് പ്രസിഡണ്ടുമാർ )
ശിവദാസ് പിലാക്കാട്, മജീദ് നന്തി( ജോയിന്റ് സെക്രട്ടറിമാർ ),
റിജിൽ രാജ്( ജോയിന്റ് ട്രഷറർ).
വിവിധ വകുപ്പ് കൺവീനർമാർ:
അബ്ദുൾ നജീബ് ടി കെ- വെൽഫയർ.
ഇന്ദിരാ രാധാകൃഷ്ണൻ -കലാ കലാസാംസ്കാരികം.
ബിനു കൃഷ്ണ – കായികം.
സുനീർ എം കോയ മീഡിയ.
ഉപദേശക സമിതി അംഗങ്ങൾ:
ഷൈജിത്ത് കെ മേപ്പയൂർ, സുധീഷ് തിക്കോടി, കാസിം പൂക്കാട്, രാധാകൃഷ്ണൻ മൂടാടി, രാജു ശാരത് കണ്ടി, പ്രമോദ് കുമാർ ഇ എം കാലിക്കറ്റ് ലൈവ്.
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ:
മൻസൂർ കിനാലൂർ,
അമൽജിത്ത് ആനക്കുളം, ഫായിസ് ബാലുശ്ശേരി, സ്മിതാ രവീന്ദ്രൻ നടുവത്തൂർ, ഹാഫിസ് നൂർ മഹൽ, പ്രകാശൻ കീഴരിയൂർ, ഷെരീഫ് കൊയിലാണ്ടി, ശ്രീജേഷ് പാലക്കുളം, അനൂപ് കൊയിലാണ്ടി, ദിനേശൻ പാലക്കുളം, ഗഫൂർ നടേരി, അനീഷ് കളരി വളപ്പിൽ, രമേശ് കെ കെ എസ് കൊയിലാണ്ടി, രജിത്ത് തിക്കോടി, മെഹബൂബ് നടേരി, ശാലു പിലാക്കാട്, നൗഷാദ് കൊയിലാണ്ടി, ഷിബിന് രഞ്ജിത്ത്, ഗഫൂർ കൊയിലാണ്ടി, രാകേഷ് കണ്ടൽ രയരോത്ത്.

തുടർന്ന് വിവിധ ചാപ്റ്റർ ചെയർമാൻമാരായ
റാഫി കൊയിലാണ്ടി – റിയാദ്,
സലീം കെ ടി- ബഹ്റൈൻ,
ജലീൽ മശ്ഹൂർ- യുഎഇ,
ശിഹാബ് കൊയിലാണ്ടി – ദമാം,
അസീസ് മാസ്റ്റർ- കൊയിലാണ്ടി,
ഫൈസൽ മൂസ – ഖത്തർ,
നിയാസ് കൊയിലാണ്ടി – ഒമാൻ,
ചന്ദ്രൻ പൊയിൽകാവ് – ബാംഗ്ലൂർ,
സൈൻ കൊയിലാണ്ടി – ജിദ്ദ
എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം നന്ദി പ്രകാശിപ്പിച്ചു.