കൊടകര കുഴപ്പണക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകും. രാവിലെ പത്തരയ്ക്ക് തൃശൂര്‍ പൊലീസ് ക്ളബിലാവും അദ്ദേഹം ഹാജരാവുക. ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ബി ജെ പി ഭാരവാഹി യോഗംകാരണം അന്ന് സുരേന്ദ്രന്‍ ഹാജരായിരുന്നില്ല.
കൊടകര കേസുള്‍പ്പടെ ഏതുകേസിലും താന്‍ ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബി ജെ പി നേതാക്കള്‍ക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിന് മേല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.