ജർമ്മനിയിൽ അതിവേഗ ട്രെയിനിൽ അക്രമണം

Breaking News Crime Europe International

ബെർലിൻ : ജർമ്മനിയിൽ അതിവേഗ ട്രെയിനിൽ വെച്ച് ഉണ്ടായ കത്തി  ആക്രമണത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.  ശനിയാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ലോക്കൽ പോലീസ് പറഞ്ഞു. ബവേറിയൻ സിറ്റി റീജൻസ്ബർഗിൽ നിന്ന് ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിനിലാണ് സംഭവം നടക്കുന്നത്. സെബർസ്ഡാഫ് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. എന്നാൽ, പരിക്കേറ്റവരുടെ യഥാർത്ഥ കണക്ക് നൽകാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അക്രമിയുടെ വിശദാംശങ്ങളും ഇയാളുടെ ഉദ്ദേശ്യവും ഇനിയും അറിയാനുണ്ടെന്ന് പോലീസ് പറഞ്ഞു. അതേ സമയം, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സെബർസ്ഡാഫ് റെയിൽവേ സ്റ്റേഷൻ അടച്ചതായി ജർമ്മൻ റെയിൽവേ വക്താവ് പറഞ്ഞു.