മുന്‍ ആരോഗ്യ മന്ത്രി ശൈലജക്ക് കോവിഡ്

Breaking News Covid Kerala

കണ്ണൂർ: മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു. കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചക്കിടെ കോവിഡ് കേസുകളില്‍ 100% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പൊതുപരിപാടികളും അന്തര്‍സംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.