കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എംഡി സാബു എം. ജേക്കബ്. നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി തെലുങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി നെടുമ്ബാശേരിയില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാറുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. തനിക്ക് ഏത് രാജ്യത്ത് പോയാലും വ്യവസായം നടത്താനാകുമെന്നും സാബു.എം.ജേക്കബ് പറഞ്ഞു.
വ്യവസായം തുടങ്ങുന്ന കാര്യത്തില്‍ കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറയുടെ ഭാവി ആപത്തിലെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്കി.
സാബു എം.ജേക്കബിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഹൈദരാബാദിലേക്ക് തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തിലാണ് പോകുന്നത്.