ഐ.എസ്.എല്‍ സെമിഫൈനല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം

General

പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിഫൈനലിൻറെ ആദ്യ പാദമത്സരത്തില്‍ കരുത്തരായ ജംഷഡ്‌പൂർ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്‌പൂർ എഫ്.സിയെ കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിൻറെ മുപ്പത്തി എട്ടാം മിനിട്ടില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിൻറെ വകയായിരുന്നു കേരളത്തിൻറെ ഗോള്‍.

ജയത്തോടെ സെമി ഫൈനല്‍ ഗോള്‍ അഗ്രഗേറ്റില്‍ ഒരു ഗോളിൻറെ മുന്‍തൂക്കം നേടാന്‍ ബ്ലാസ്റ്റേഴ്‌സിനായി. പ്രതിരോധനിരയില്‍ വന്‍മതിലായി നിലകൊണ്ട യുവതാരം ഹോര്‍മിപാമിൻറെ പ്രകടനം ജംഷഡ്‌പൂർ ആക്രമണത്തിൻറെ മുനയൊടിക്കുന്നതായിരുന്നു. ഹോര്‍മിപാമാണ് ഹീറോ ഓഫ് ദി മാച്ച്.