കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് : മുഖ്യപ്രതി ടി ആര്‍ സുനില്‍ കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു

Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി ആര്‍ സുനില്‍ കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനില്‍ കുമാറിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കേസിലെ മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജില്‍സ്, അഞ്ചാം പ്രതി റെജി അനില്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ല സെഷന്‍സ് കോടതി തളളിയത്. അന്വേഷണം പ്രാരംഭ ദശയില്‍ ആയതിനാല്‍ അപേക്ഷ തള്ളുകയായിരുന്നു. നടന്നത് വന്‍ ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു.