യാത്രാ നിയന്ത്രണങ്ങളുമായി കർണ്ണാടക വീണ്ടും

Breaking News Covid Health Karnataka Kerala Latest News

മംഗളൂരു: അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദങ്ങളായ ഡെൽറ്റ, ഡെൽറ്റ പ്ലസ് വൈറസുകളുടെ സാന്നിത്യം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണ്ണാടക കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തി കടക്കുന്നതിനു യാത്രാ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്.
ഒരു ഡോസ് പ്രതിരോധ വാക്സിൻ എടുത്തതിന്റെയോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത
ഐ.ടി.പി.സി. ആർ നെഗറ്റീവ് രേഖയോ ഉണ്ടെങ്കിൽ മാത്രമേ കർണ്ണാടക അതിർത്തി കടക്കാൻ ആവുകയുള്ളു.
അതിനായി കേരളത്തിന്റെ അതിർത്തി പങ്കിടുന്ന ദക്ഷിണ കർണ്ണാടക, കുടക്, മൈസൂരു, ചാമരാജ്നഗർ ജില്ലകളുടെ അതിർത്തികളിൽ തീവ്ര നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തി.
കാസർകോട്, വയനാട് അതിർത്തികളിൽ ഇന്ന് രാവിലെ മുതൽ വാഹങ്ങൾ തടഞ്ഞുള്ള പരിശോധന തുടങ്ങി.

കേരളത്തിൽ കൊവിഡ് ഇളവുകൾ വന്നതോടെ തലപ്പാടി വഴി മംഗ്ലൂരുവിലേക്കു പോകുന്ന വാഹനങ്ങൾ കൂടുതലാണ്. തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.