കൽപ്പാത്തി രഥോത്സവത്തിന് അനുമതി

Breaking News Entertainment Kerala

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം നടത്താന്‍ പാലക്കാട് ജില്ലാഭരണകൂടം അനുമതി നല്‍കി. നിയന്ത്രണങ്ങളോടെ ഉത്സവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി 100 പേര്‍ക്കും അഗ്രഹാരവീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം. ക്ഷേത്രത്തിനകത്ത്  കൊവിഡ് 19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രാചാരങ്ങൾ മാത്രമാണ് നടന്നിരുന്നത്. ഉത്സവം നവംബർ 8 ന് ആരംഭിച്ച് 2021 നവംബർ 17 ന് അവസാനിക്കും.

തമിഴ് ബ്രാഹ്മണർ ആഘോഷിക്കുന്ന ഈ ഉത്സവം വൈദിക തമിഴ് ബ്രാഹ്മണ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പതിനാലാം നൂറ്റാണ്ടിൽ പാലക്കാട്ടേക്ക് കുടിയേറിയ തമിഴ് ബ്രാഹ്മണർ ജില്ലയിൽ 96 അഗ്രഹാരങ്ങളും പട്ടണത്തിനുള്ളിൽ 18 അഗ്രഹാരങ്ങളും സ്ഥാപിച്ചു. എല്ലാ അഗ്രഹാരങ്ങളിലും ക്ഷേത്രങ്ങളുണ്ട്. കൽപ്പാത്തിയോടെയാണ് രഥോത്സവം ആരംഭിക്കുന്നത്.ക്ഷേത്രത്തിനകത്തെ ആചാരങ്ങളും പൂജാരീതികളും തമിഴ് ബ്രാഹ്മണ സംസ്‌കാരത്തിന് അനുസരിച്ചുള്ളതാണെങ്കിലും പുറത്ത് താലപ്പൊലി, രഥങ്ങളുടെ അലങ്കാരം തുടങ്ങിയ ആചാരങ്ങൾ കേരള ശൈലിയിലാണ്.