കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്‌ഫോടനം

Afghanistan Breaking News

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ വൻ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിൻറെ ഹൃദയഭാഗത്തുള്ള സർദാർ മുഹമ്മദ് ദാവൂദ് ഖാൻ സൈനിക ആശുപത്രിയുടെ കവാടത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. 400 കിടക്കകളുള്ള അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയാണിത്.

താലിബാൻ ഭരണത്തിന് മുമ്പ് വിവിധ രാജ്യങ്ങളുടെ എംബസികൾ പ്രവർത്തിച്ചിരുന്ന വസീർ അക്ബർ ഖാൻ പ്രദേശത്തിന് സമീപമാണ് സ്‌ഫോടനം നടന്നിരിക്കുന്നത് .  താലിബാൻ കാബൂൾ പിടിച്ചടക്കിയതു മുതൽ അഫ്ഗാനിസ്ഥാനിൽ സ്ഫോടന പരമ്പര തുടരുകയാണ് ഇതിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു . നേരത്തെ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിലും ഐഎസിന് പങ്കുണ്ടെന്ന് സംശയിക്കുന്നു.