മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന് നിയമോപദേശം തേടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. ഇൗ നിയമപ്രകാരംകൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന് രണ്ടാമതൊരു പരാതികൂടി നല്‍കിയിരുന്നു.
ബി.എസ്.പി സ്ഥാനാര്‍ഥി കെ.സുന്ദരയെ രണ്ടര ലക്ഷംരൂപ നല്കി പത്രിക പിന്വലിപ്പിച്ചുവെന്നുമാത്രമാണ് നിലവില്‍ കേസ്. കെ. സുന്ദര പട്ടികജാതി വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ഥിയാണെന്നറിഞ്ഞതോടെ കേസിെന്റയും വകുപ്പിെന്റയും കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥെന്റയും തലങ്ങള്‍ ആകെ മാറ്റേണ്ടിവരും. ഒരു വര്‍ഷത്തെ തടവ് മാത്രം നിര്‍ദേശിക്കുന്ന കുറ്റകൃത്യത്തില്‍നിന്നും അഞ്ചുവര്‍ഷത്തെ തടവിനുള്ള കുറ്റകൃത്യമായി കേസ് മാറും. ഇതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനോട് ഉപദേശംതേടാന്‍ ക്രൈം ബ്രാഞ്ച് തലപ്പത്തുനിന്ന് നിര്‍ദേശം ലഭിച്ചത്. വകുപ്പുകള്‍ ചേര്‍ക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന് സ്വയം തീരുമാനിക്കാവുന്ന വിഷയമായിരിക്കെ ഇതിന് നിയമോപദേശം തേടിയതില്‍ സി.പി.എമ്മില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. അന്വേഷണസംഘം കെ. സുരേന്ദ്രനോട് മൃദുസമീപനം പുലര്‍ത്തുകയാണെന്ന ആക്ഷേപമാണുയരുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി. രമേശന്, അഡ്വ. സി. ഷുക്കൂര്‍ മുഖേന നല്കിയ പരാതിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് കെ. സുരേന്ദ്രനും രണ്ട് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍, തെരഞ്ഞെടുപ്പ് കൈക്കൂലി കേസ് എന്ന നിലയില്‍171 (ബി) വകുപ്പു മാത്രമാണ് ചേര്‍ത്തത്. എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമക്രാരമുള്ള വകുപ്പുകള്‍ മറച്ചുവെച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുപ്രധാന വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് മടികാണിക്കുന്നുവെന്നാണ് ആരോപണം. തുടര്‍ന്നാണ് രമേശന് വീണ്ടും പരാതി നല്‍കിയത്.