ലീഗ് നേതാവിന്റെ ജ്വല്ലറി തട്ടിപ്പില്‍ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

India Kerala

കുറ്റ്യാടി :ലീഗ് നേതാവിന്റെ ജ്വല്ലറി തട്ടിപ്പില്‍ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരെയാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവര്‍ വിദേശത്ത് നിന്ന് എത്തിയ ഉടനെയാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇവരെ കേരള പൊലീസിന് കൈമാറും.

കോടികള്‍ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച്‌​ അടച്ചു പൂട്ടിയ കുറ്റ്യാടി ഗോള്‍ഡ് പാലസ്​ ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക്​ അക്കൗണ്ട്​ പൊലീസ്​ മരവിച്ചിച്ചിരുന്നു.

.കുറ്റ്യാടി എസ്​.ബി.െഎ ബ്രാഞ്ചിലെ അക്കൗണ്ടാണ്​ മരവിപ്പിച്ചതെന്ന്​ കേസ്​ അന്വേഷിക്കുന്ന കുറ്റ്യാടി സി.െഎ ടി.പി. ഫര്‍ഷാദ്​ പറഞ്ഞിരുന്നു. മരവിപ്പിച്ച അക്കൗണ്ടുകളില്‍ വന്‍തുകകളൊന്നും ഇല്ലെന്നാണ്​ പൊലീസ്​ പറയുന്നത്​.