കോവിഡില്‍നിന്ന് കരകയറുന്ന ഇറ്റലി

Covid Headlines Health International Italy Special Feature

ലോക്ക്ഡൌണ്‍ റിലീസ് ചെയ്ത ആദ്യ മാസങ്ങളിൽ പുറത്തിറങ്ങാൻ ഭയപ്പെട്ട ഒരു ജനത, വൈറസിനൊപ്പം ജീവിക്കുകയാണെന്ന ബോധ്യത്തോടെ സാമൂഹിക പ്രതിബദ്ധതയോടെ പുറത്തിറങ്ങി വേനൽക്കാലം ആസ്വദിക്കുകയാണ് ഇപ്പോള്‍ നിനച്ചിരിക്കാത്ത നേരത്ത് അടിയന്തരാവസ്ഥയെ നേരിട്ട രാജ്യമാണ് ഇറ്റലി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് കോവിഡ്‌ 19 എന്ന് ലോകാരോഗ്യസംഘടന പേര് നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ യൂറോപ്പിലെ അവസ്ഥ അപകടത്തിലായിരുന്നു. അതിൽ ഏറ്റവും മോശമായി പ്രതിഫലിച്ചത് ഇറ്റലിയിലും.