ഐ എസ്‌ അനുകൂല പ്രചാരണം; കണ്ണൂരില്‍ രണ്ട്‌ യുവതികള്‍ പിടിയില്‍

Kerala

കണ്ണൂര്‍: ഐ.എസുമായി ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ എന്‍ഐഎ യുടെ പിടിയിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ നഗരപരിധിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും കണ്ണൂര്‍ സ്വദേശിനികള്‍ തന്നെയാണ്.

നവമാധ്യമങ്ങള്‍ വഴി ഐ എസ് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് എന്‍ ഐ എ സംഘം കണ്ടെത്തിയിരുന്നു. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.സിന് വേണ്ടി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസക്കാലം ഇവരെ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.