ഇറാഖ് പ്രധാനമന്ത്രി വസതിക്ക് നേരെ ഡ്രോൺ ആക്രമണം

Breaking News Middle East

ബാഗ്ദാദ് : ഞായറാഴ്ച പുലർച്ചെയാണ് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ വീടിന് നേരെ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടു. പിഎം ഖാദിമിനെ വധിക്കാനുള്ള ശ്രമമായിരുന്നു , ആക്രമണത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച 6 പേർക്ക് പരിക്കേറ്റു.

തൻറെ ഒരു ട്വീറ്റിൽ, ഇറാഖിൽ സമാധാനം നിലനിർത്താൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.ഈ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മുൻ ഇന്റലിജൻസ് മേധാവി അൽ ഖാദിമി കഴിഞ്ഞ വർഷം മേയിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

കൊല്ലപ്പെട്ട ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ അടുത്ത സഹായി സമി ജാസിമിനെ പിടികൂടുന്നതിൽ കഴിഞ്ഞ മാസം ഇറാഖ് സുരക്ഷാ സേന വിജയിച്ചിരുന്നു. ഐഎസിന്റെ ഉപമേധാവി എന്നതിനു പുറമേ സാമ്പത്തിക കാര്യങ്ങളും സാമി നോക്കിയിരുന്നു. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയാണ് ഐഎസ് ഭീകരനെ പിടികൂടിയ വിവരം ട്വീറ്റിലൂടെ അറിയിച്ചത്.