പ്രൊഫസർ ബിമൽ പട്ടേൽ ഇന്റർനാഷണൽ ലോ കമ്മീഷൻ

Headlines India USA

യുണൈറ്റഡ് നേഷൻസ് ഏജൻസി: നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് അംഗവുമായ പ്രൊഫസർ ബിമൽ പട്ടേൽ അന്താരാഷ്ട്ര നിയമ കമ്മീഷനിലേക്ക് അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

ഇന്റർനാഷണൽ ലോ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡിഫൻസ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ബിമൽ പട്ടേലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി ട്വീറ്റിൽ പറഞ്ഞു. ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചതിന് ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളോടും തിരുമൂർത്തി നന്ദി പറഞ്ഞു.