ഇന്തോനേഷ്യയിൽ ഭൂചലനം

Breaking News indonesia

ജക്കാർത്ത: ചൊവ്വാഴ്ച രാത്രി വൈകിട്ടോടെയാണ് ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. EMSC (യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ) അനുസരിച്ച്, ആംബോൺ നഗരത്തിന് ഏകദേശം 440 കിലോമീറ്റർ തെക്കുകിഴക്കായി 109 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.

കോവിഡ് -19 എന്ന പകർച്ചവ്യാധിക്ക് ശേഷം ദ്വീപ് വിനോദസഞ്ചാരത്തിനായി വീണ്ടും തുറന്ന സാഹചര്യത്തിൽ ആണ്  ഭൂകമ്പം വന്നിരിക്കുന്നത് . ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ദ്വീപിലെ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി ഗെഡെ ദർമദ പറഞ്ഞു.

270 ദശലക്ഷം ജനസംഖ്യയുള്ള ഒരു വലിയ ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സുനാമികൾ എന്നിവ ഈ രാജ്യത്തെ പലപ്പോഴും ബാധിക്കുന്നു. യഥാർത്ഥത്തിൽ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് ‘റിംഗ് ഓഫ് ഫയർ’ എന്ന സ്ഥലത്താണ്. ഈ വർഷം ജനുവരിയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 105 പേർ കൊല്ലപ്പെടുകയും 6,500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.