ഇന്ത്യൻ എംബസി കുവൈത്ത് ഗാന്ധി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് പരിപ്പാടികൾക്ക് നേതൃത്വം നല്കി

Headlines International Kuwait Latest News

കുവൈത്ത് സിറ്റി – 2 ഒക്ടോബർ 2021 : ഇന്ത്യൻ എംബസി കുവൈത്ത് ഗാന്ധി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് പരിപ്പാടികൾക്ക് നേതൃത്വം നല്കി.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പുഷ്പാർച്ചന നടത്തി. കുവൈറ്റിലെ ഇന്ത്യൻ സമൂഹം അംബാസഡറിനൊപ്പം ഗാന്ധിജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

 

ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അംബാസഡർ അഭിസംബോധന ചെയ്തു. മുഴുവൻ പ്രേക്ഷകരും ആദരസൂചകമായി ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ ഉയർത്തി പിടിച്ചു.

ഗാന്ധിജിയുടെ “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന പ്രശസ്തമായ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള രചനയിൽ പ്രഗത്ഭരായ ഇന്ത്യൻ കലാകാരന്മാർ നൃത്താവിഷ്കാരം അവതരിപ്പിച്ചു.

പ്രഗത്ഭരായ ഇന്ത്യൻ കലാകാരന്മാർ ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ അംബാസഡറിന് സമ്മാനിച്ചു.

2021 ഓഗസ്റ്റിൽ നടന്ന പ്രഭാഷണ മത്സരത്തിലെ വിജയികളെ ഇന്ത്യൻ സ്ഥാനപതി ആദരിച്ചു.

 

ഗാന്ധിജിയുടെ ജന്മദിനം, 2 ഒക്ടോബർ 1869 – ഗാന്ധിജയന്തി , ദേശീയ അവധിദിനം.

ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു.

ഈ വർഷം മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികമാണ്. രാജ്യത്തിന് നൽകിയ സുപ്രധാന സംഭാവനകൾക്ക് അദ്ദേഹത്തിന് ‘രാഷ്ട്രപിതാവ്’ എന്ന പദവി ലഭിച്ചിട്ടുണ്ട്, മഹാത്മാ ഗാന്ധി ബാപ്പു എന്നും അറിയപ്പെട്ടിരുന്നു.

ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. രാജ്യത്തിന്റെ പുരോഗതിക്കായി ജീവൻ ബലിയർപ്പിച്ച ഈ മഹാനായ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള മികച്ച അവസരമാണ് ഈ ദിവസം.

ചിത്രങ്ങള്ക്ക് കടപ്പാട് : Facebook Page – India in Kuwait (Embassy of India, Kuwait City)