ദുബായ് എയർഷോയിൽ കാണികളെ അമ്പരപ്പിക്കുന്ന ഫ്ലയിംഗ് ഡിസ്പ്ലേ

Entertainment General India UAE

ഇന്ത്യൻ എയർഫോഴ്സ് സംഘത്തെ സൂര്യകിരൺ എയ്‌റോബാറ്റിക്‌സ് ടീമുകൾക്കൊപ്പം അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ദുബായ് എയർ ഷോയിൽ പങ്കെടുക്കാൻ യുഎഇ സർക്കാർ ക്ഷണിച്ചിരിക്കുകയാണ് . 2021 നവംബർ 15 മുതൽ നവംബർ 18 വരെയാണ് ദുബായ് എയർ ഷോ.

യുഎഇയുടെ അൽ ഫുർസാൻ, സൗദി ഹോക്‌സ്, റഷ്യൻ നൈറ്റ്‌സ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയറോബാറ്റിക്‌സ് ടീമുകൾക്കൊപ്പം ഇന്ത്യൻ എയർഫോഴ്സ് ടീമുകളും പങ്കെടുക്കും.

സൂര്യകിരണിനും തേജസിനും അവരുടെ ഏറ്റവും മികച്ച വ്യോമാഭ്യാസങ്ങൾ പ്രദർശിപ്പിക്കുന്ന ആദ്യ പരിപാടിയാണ് ദുബായ് എയർ ഷോ. വ്യോമയാന വ്യവസായത്തിൻറെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഷോ സാക്ഷ്യം വഹിക്കും.