ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

Breaking News Kerala Sports

തിരുവനന്തപുരം: ഏറെ നാളത്തെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ് വേദിയാവുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് മത്സരം. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ആദ്യ മത്സരം കട്ടക്കിലും രണ്ടാം മത്സരം വിശാഖപട്ടണത്തിലുമാവും നടക്കുക.