ഇന്ത്യ അണ്ടര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഇന്ന് ഇറ്റലിക്കെതിരെ കളത്തിലിറങ്ങും

Entertainment Headlines India Italy Sports

റോം : ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അണ്ടര്‍-17 വനിതാ ടീമിന് മറ്റൊരു അഗ്‌നിപരീക്ഷ കൂടി. ആറാമത് Torneo Female Football Tournament ല്‍ ഇന്ത്യയുടെ പെണ്‍ കൗമാരസംഘം ഇന്ന് കരുത്തരായ ഇറ്റലിയെ നേരിടും. ഇറ്റലിയിലെ Gradisca d’losnzo സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം.

ജംഷധ്പൂരില്‍ നടന്ന പരിശീലനത്തിന് ശേഷമാണ് ഇന്ത്യന്‍ സംഘം മത്സരത്തിനായി ഇറ്റലിയിലേക്ക് തിരിച്ചത്. ചിലി, മെക്‌സിക്കോ എന്നീ ലോകഫുട്‌ബോളിലെ കരുത്തരാണ് ടൂര്‍ണ്ണമെന്റിലെ മറ്റ് എതിരാളികള്‍. ഇറ്റലിയുമായുള്ള പോരാട്ടം കടുത്തതാവുമെന്ന് ഇന്ത്യയുടെ പരിശീലകന്‍ Thomas Dennerby പറഞ്ഞു. മത്സരഫലത്തിലല്ല, മറിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതിനാണ് ഇന്നത്തെ മത്സരത്തില്‍ പ്രാധാന്യം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.