ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥനയെ ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം എല്ലാ ഫോര്‍മാറ്റുകളിലും കാഴ്ചവച്ച മികച്ച പ്രകടനമാണ് സ്മൃതിയെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്. 22 രാജ്യാന്തര മത്സരങ്ങളില്‍ 38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 855 റണ്‍സാണ് ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നേടിയത്. കരിയറില്‍ രണ്ടാം തവണയാണ് ഐസിസി പുരസ്‌കാരം സ്മൃതിയെ തേടിയെത്തുന്നത്.
പാകിസ്ഥാന്‍ നായകന്‍ ബാബര്‍ മാസമാണ് ഐസിസിയുടെ 2021ലെ മികച്ച ഏകദിന താരം. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് ഐസിസി പുരുഷ ടി20 പ്ലെയര്‍ ഓഫ് ദ ഇയര്‍. ഇതാദ്യമായാണ് റിസ്വാന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. മികച്ച് ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കരസ്ഥമാക്കി.
അതേസമയം, പുരുഷന്‍മാരില്‍ പാകിസ്ഥാന്‍ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് 2021ലെ മികച്ച ക്രിക്കറ്റര്‍. ഇക്കഴിഞ്ഞ വര്‍ഷം 36 രാജ്യാന്തര മത്സരങ്ങളില്‍ 22.20 ശരാശരിയില്‍ 78 വിക്കറ്റ് ഷഹീന്‍ സ്വന്തമാക്കി. 51 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയില്‍ എത്തിയപ്പോള്‍ ആറ് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് നേടി. കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ 21 മത്സരങ്ങളില്‍ 23 വിക്കറ്റാണ് സമ്പാദ്യം. ടെസ്റ്റില്‍ ഒന്‍പത് മത്സരങ്ങളില്‍ 17.06 ശരാശരിയില്‍ 47 വിക്കറ്റ് നേടി.