കഴിഞ്ഞ ഏഴു വർഷത്തിനിടെ ഞാൻ കാനഡ സന്ദർശിച്ചിട്ടില്ലെന്നും സത്യമാണ്. ഞാനിവിടെ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്, നികുതി അടയ്ക്കുന്നതും ഇവിടെയാണ്.
അക്ഷയ് കുമാറിന്റെ കനേഡിയൻ പൗരത്വത്തെ കുറിച്ചുള്ള വിവാദങ്ങളാണ് ബോളിവുഡിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം. തീർത്തും വ്യക്തിപരമായ തന്റെ കനേഡിയൻ പൗരത്വത്തെ അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങളുടെ ഭാഗമാക്കുന്നു എന്നതിന്റെ നിരാശയിലാണ് താരം ഇപ്പോൾ.