രണ്ടാം ഡോസ് എടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്ക് നഴ്‌സ് 2 ഡോസ് വാക്‌സീന്‍ നല്‍കി

Kerala

തലയോലപ്പറമ്ബ്: രണ്ടാം ഡോസ് എടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്ക് നഴ്‌സ് 2 ഡോസ് വാക്‌സീന്‍ നല്‍കിയതായി ആരോപണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ വാക്‌സീന്‍ ആയ കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍ എത്തിയത്. അപ്പോഴാണ് നഴ്‌സ് 2 ഡോസ് വാക്‌സീന്‍ നല്‍കിയതെന്ന് വീട്ടമ്മ ആരോപിച്ചു.

കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍ എത്തിയ വീട്ടമമ്മയ്ക്ക് ആദ്യം ഒരു ഡോസ് എടുത്തു. കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം സാരി നേരെ ഇടുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തുകയായിരുന്നു എന്ന് വടയാര്‍ കോരപ്പുഞ്ചയില്‍ സരള തങ്കപ്പന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് സരള നിരീക്ഷണത്തിലാണ്.

ആദ്യം സരളയ്ക്ക് കുത്തിവയ്പ് എടുത്ത ശേഷം ആശുപത്രിയില്‍ ഡെത് സെര്‍ടിഫികറ്റിനു വന്ന ആള്‍ക്ക് സെര്‍ടിഫികറ്റ് നല്‍കാന്‍ പോയി മടങ്ങി എത്തിയപ്പോള്‍ കസേരയില്‍ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് രണ്ടാമതും കുത്തിവയ്പ് എടുത്തത് എന്നാണ് നഴ്‌സിന്റെ വിശദീകരണമെന്ന് മെഡികല്‍ ഓഫിസര്‍ ഡോ. ബിജു പറഞ്ഞു.