ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം: വോട്ടെടുപ്പുകളില്‍ ഋഷി സുനക് മുന്നില്‍
ലണ്ടന്‍ : കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാകാനുള്ള പോരാട്ടത്തിൻറെ ചിത്രം തെളിയുന്നു. അടുത്ത ഭരണാധികാരിയാകാനുള്ള മല്‍സരത്തിൻറെ വോട്ടെടുപ്പ് രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ മുന്‍ ചാന്‍സലര്‍ കൂടിയായ ഋഷി സുനകാണ് ഏറ്റവും മുന്നില്‍. പാര്‍ട്ടിയിലെ 101 എംപിമാരുടെ പിന്തുണയാണ് സുനകിന് ലഭിച്ചത്. ട്രേഡ് മന്ത്രി പെന്നി മൊര്‍ഡോണ്ട് 83 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മുന്‍ ബ്രക്‌സിറ്റ് നെഗോഷ്യേറ്റര്‍ ഡേവിഡ് ഫ്രോസ്റ്റിൻറെ യും ബ്രെവര്‍മാനിൻറെയും പിന്തുണയുണ്ടായിരുന്ന യു കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 64 വോട്ടുകളോടെ മൂന്നാം […]
ഉക്രൈനെ റീബില്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സമ്മേളനം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നു
ബേണ്‍ : ഉക്രൈനില്‍ റഷ്യ കനത്ത നാശം വിതച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ലക്ഷ്യവുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്താരാഷ്ട്ര സമ്മേളനം നടന്നു. മറ്റ് രാജ്യങ്ങള്‍ക്ക് എങ്ങനെ ഉക്രൈനെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് ഉക്രെയ്ന്‍ റിക്കവറി കോണ്‍ഫറന്‍സ് എന്ന പേരിലാണ് സമ്മേളനം നടന്നത്. ജൂലൈ 4, 5 തീയതികളില്‍ തെക്കന്‍ സ്വിസ് നഗരമായ ലുഗാനോയില്‍ കീവും, ബേണും സംയുക്തമായി സംഘടിപ്പിക്കുന്ന ഉക്രെയ്ന്‍ റിക്കവറി കോണ്‍ഫറന്‍സില്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പ്രസ്തുത അന്താരാഷ്ട്ര മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഉക്രൈനില്‍ നിന്ന് […]
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു
ചെന്നൈ : ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലെത്തിച്ചത്. പ്രതാപിൻറെ അഭിനയ മികവ് കണ്ട ഭരതന്‍ തൻറെ ‘ആരവം’ (1978) എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1979-ല്‍ ഭരതൻറെ ‘തകര’, 1980-ല്‍ ഭരതൻറെ തന്നെ ‘ചാമരം’ എന്നീ സിനിമകളില്‍ പ്രതാപ് പോത്തന്‍ നായകനായി. അദ്ദേഹത്തിൻറെ […]