ബെയ്ജിംഗ്: ചൈനയിൽ ഇന്ന് ഒരു ഹെലികോപ്റ്റർ തകർന്നു വീണ് മൂന്ന് പേർ മരിച്ചു. മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പാർക്കിലാണ് അപകടമുണ്ടായത്. വനം അഗ്നിശമനസേനയുടെ ഹെലികോപ്റ്ററാണ് ചെഞ്ചൗ പ്രവിശ്യയിലെ പാർക്കിൽ തകർന്നുവീണത്.
ഇതിനിടയിൽ ഹെലികോപ്റ്ററിന് തീപിടിച്ചു. 40 മിനിറ്റെങ്കിലും തീ ആളിപ്പടരുകയും അന്തരീക്ഷത്തിൽ പുക ഉയരുകയും ചെയ്തു പാർക്കിന്റെ കുന്നിൽ നിരവധി സ്ഫോടനങ്ങൾ കേട്ടതായി ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവസ്ഥലത്തേക്ക് അധികൃതർ രക്ഷാപ്രവർത്തകരെ വിന്യസിച്ചെങ്കിലും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരിൽ ആരും രക്ഷപ്പെട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.