പാകിസ്ഥാൻ സേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Breaking News Pakistan

ഇസ്ലാമാബാദ്: ഗുലാം കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ സിയാച്ചിനിൽ പാകിസ്ഥാൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. പാകിസ്ഥാൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് സൂചന.

പാക്കിസ്ഥാൻ ആർമി പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റുമാരായ മേജർ ഇർഫാൻ ബെർച്ചയും മേജർ രാജ സീഷനും കൊല്ലപ്പെട്ടു. അപകടസ്ഥലത്ത് പാക് സൈനികരും രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകളും എത്തിയതായും പ്രസ്താവനയിൽ പറയുന്നു.

കാരക്കോറം പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഹിമാനികൾ 1984 മുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക തർക്കത്തിന്റെ കേന്ദ്രമാണ്.