തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം പരക്കെ ശക്തി പ്രാപിക്കുന്നു. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 7-11 സെ.മി വരെ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇടിമിന്നല്‍ മുന്നറിയിപ്പും ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിൻറെ ശക്തി വര്‍ധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒഡീഷ തീരത്തിന് മുകളില്‍ ന്യൂനമര്‍ദ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 40-50 കി.മി വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയത്.