കേരളത്തില്‍ കനത്ത മഴ തുടരുന്നു ഇടുക്കി ഡാം തുറക്കുന്നു

Breaking News Kerala

കോട്ടയം : ഇടുക്കി ഡാം തുറക്കുന്നതോടെ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് .

ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിനാണ് അറിയിച്ചത്. ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറന്ന് 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. നീരൊഴുക്ക് വര്‍ധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയര്‍ന്നിട്ടുണ്ട്.

2398.80 അടിയാണ് ഇപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിൻറെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാള്‍ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തു വ്യാപകമായി കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്നാണ് പ്രവചനം.

കൊച്ചിയിലും ആലപ്പുഴയിലും തൃശ്ശൂരും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്.