കനത്ത മഴ ആന്ധ്രാപ്രദേശിലെ സ്ഥിതി കൂടുതൽ മോശമായി

Andhra Pradesh Breaking News India

അമരാവതി: ആന്ധ്രാപ്രദേശിൽ കനത്ത മഴയിൽ സ്ഥിതി കൂടുതൽ വഷളായി. സംസ്ഥാനത്ത് ഇതുവരെ 20 പേർ വെള്ളപ്പൊക്കത്തിൽ മരിക്കുകയും, 30 ലധികം പേരെ കാണാതാവുകയും ചെയ്‌തു. ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചതായി ആന്ധ്രാപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. നെല്ലൂർ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കൃഷ്ണപട്ടണം രണ്ട് ദുരിതാശ്വാസ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ കൊല്ലഗതല വില്ലേജിൽ കുടുങ്ങിക്കിടക്കുന്ന ജീവനക്കാർക്ക് സഹായം നൽകും.

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻറെ ഈ ടീമുകൾ ദുരിതബാധിത തീരദേശ ജില്ലകളിൽ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ 500 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പല പ്രദേശങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പ്രാദേശിക ഭരണകൂടം എന്നിവയുടെ ഏകോപനത്തോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻറെ ടീമുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നു.