റോം: ദക്ഷിണാഫ്രിക്കന്‍ മേഖലയില്‍ കണ്ടെത്തിയ കോവിഡിൻറെ ഒമിക്രോണ്‍ വകഭേദം മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയാണ് എന്നതിന് കൂടുതല്‍ തെളിവുകളില്ലെന്ന് ഇറ്റാലിയന്‍ ഹയര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും, ഇറ്റലിയുടെ കോവിഡ് ഉപദേശക പാനലിൻറെ കോര്‍ഡിനേറ്ററുമായ ഫ്രാങ്കോ ലൊക്കാറ്റെല്ലി.
ദക്ഷിണാഫ്രിക്കന്‍ മേഖലയില്‍ പടര്‍ന്നു പിടിച്ച ഒമിക്രോണ്‍ വകഭേദം മറ്റു വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടിയതാണ്, കേസുകളുടെ എണ്ണത്തില്‍ 260 ശതമാനത്തിൻറെ വര്‍ദ്ധനവാണ് ഇതിലൂടെ ഉണ്ടായത്, എന്നാല്‍ രോഗം ഗുരുതരമാവുന്നതു സംബന്ധിച്ചോ, വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുന്നത് സംബന്ധിച്ചോ ഉള്ള തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലില്‍ സംസാരിക്കുകയായിരുന്നു ലൊക്കാറ്റെല്ലി.