ഇന്ത്യക്കാരി മിസ്സ് യൂണിവേഴ്‌സ് കിരീടം ചൂടുന്നത് 21 വര്‍ഷത്തിനു ശേഷം

Entertainment Fashion General India

ഈ വര്‍ഷത്തെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധുവിന്. പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് മിസ് യൂണിവേഴ്‌സ് 2021 കിരീടം ചൂടിയത്. 21 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി ഈ അതുല്യ നേട്ടം കൈവരിക്കുന്നത്.

ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനമാണ് ഹര്‍നാസിന് കാഴ്ച്ച വെച്ചത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കന്‍ സ്വദേശി ആന്‍ഡ്രിയ മെസ തൻറെ കിരീടം ഹര്‍നാസ് സന്ധുവിനെ അണിയിച്ചു. മത്സരത്തില്‍ ആദ്യ റണ്ണറപ്പായിപരാഗ്വെയും രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.

21കാരിയായ ഹര്‍നാസ് 2019ലെ മിസ് ഇന്ത്യയാണ്. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഹര്‍നാസ് നിരവധി പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് സുസ്മിത സെന്നും ലാറാ ദത്തയുമാണ് വിശ്വസുന്ദരി കിരീടെ ചൂടിയ ഇന്ത്യക്കാര്‍. 1994ല്‍ ആണ് സുസ്മിത സെന്‍ വിശ്വസുന്ദരി പട്ടം നേടിയത്. 2000ല്‍ ആണ് ലാറാ ദത്തയും ഇത് സ്വന്തമാക്കി.