ന്യൂഡൽഹി: ബുധനാഴ്ച രാവിലെ തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും 11 ഉദ്യോഗസ്ഥരും മരിച്ചു, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് ഇവരിൽ അവശേഷിക്കുന്നത്. അദ്ദേഹത്തിൻറെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയാണ് രാജ്യത്തെ ജനങ്ങൾ. സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ എയർഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് 2020 ൽ എൽസിഎ തേജസ് യുദ്ധവിമാനം രക്ഷപ്പെടുത്തിയതിന് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ശൗര്യ ചക്ര സമ്മാനിച്ചതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. എംഐ സീരീസിലെ ഹെലികോപ്റ്ററാണ് ബുധനാഴ്ച തകർന്നുവീണത്. സുലൂർ ആർമി ബേസിൽ നിന്നാണ് പറന്നുയർന്നത്. പറന്നുയർന്ന് അൽപസമയത്തിനകം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ തകർന്നുവീണു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഈ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി ഇന്ത്യൻ വ്യോമസേന ട്വിറ്ററിൽ സ്ഥിരീകരിച്ചിരുന്നു.