ഡബ്ലിന്‍: അയര്‍ലണ്ടിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പരിസ്ഥിതിമന്ത്രി ഇമന്‍ റയാനും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. സി.ഒ.പി 26 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹം ടെസ്റ്റ് നടത്തുകയായിരുന്നു. ഇന്നലെ ടെസ്റ്റ് റിസള്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യാത്ര റദ്ദാക്കി.
അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് മന്ത്രാലയത്തിൻറെ വക്താവ് പറഞ്ഞു. ടെസ്റ്റിന് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹവുമായി സമ്പര്‍ക്കം വന്നവരെ കണ്ടെത്താന്‍ എച്ച്.എസ്.ഇയ്ക്ക് നിര്‍ദേശം നല്‍കി. പരിശോധനാഫലം ലഭിച്ചയുടനെ തന്നെ പ്രധാനമന്ത്രിയെയും ഗവണ്‍മെൻറ് സെക്രട്ടറിയെയും അദ്ദേഹം വിവരമറിയിച്ചു.
ഇന്നലെ അയര്‍ലണ്ടില്‍ 3,685 കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 444 കോവിഡ് -19 രോഗികള്‍ ആശുപത്രിയിലാണെന്നും അവരില്‍ 74 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ട്വിറ്ററില്‍ വകുപ്പ് അറിയിച്ചു.
വടക്കന്‍ അയര്‍ലന്‍ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,194 പോസിറ്റീവ് കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.