കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍

Kerala

കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍. സിംകാര്‍ഡ് മുഹമ്മദ് ഷാഫി, അര്‍ജുന്‍ ആയങ്കി എന്നിവര്‍ക്ക് എടുത്ത് നല്‍കിയ രണ്ട് പേരാണ് കാറ്റാടിയില്‍ ഉള്ളത്. കസ്റ്റഡിയിലുള്ളത് പാനൂര്‍ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് . ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത് ഇന്നലെ രാത്രിയോടെയാണ്.

അജ്മല്‍ പാനൂരിലെ സക്കീനയുടെ മകനാണ്. സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അതേസമയം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകാന്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ഷാഫിയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക. കൂടുതല്‍ തെളിവുകള്‍ ഷാഫിയെ ചോദ്യം ചെയ്യുമ്ബോള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.