ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച പ്രതി അറസ്റ്റില്‍

Crime

ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച  പ്രതി അറസ്റ്റില്‍. കോവിഡിന് പിന്നാലെ കവര്‍ച്ചക്കാരും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കല്ലൂര്‍ക്കാട് ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച .

കല്ലൂര്‍ക്കാട് 6 -ാം വാര്‍ഡില്‍ പ്ലാത്തോട്ടത്തില്‍ സണ്ണിയുടെ വീട്ടില്‍ മോഷണ നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേന കാറിലാണ് മോഷ്ടാവ് എത്തിയത്. ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം അപഹരിക്കുകയായിരുന്നു.

മോഷണ ശ്രമത്തിനിടെ മുറിവേറ്റ ഭാര്യ ഇപ്പോള്‍ചികിത്സയില്‍ ആണ്. പ്രതിയെ കല്ലൂര്‍ക്കാട് പോലീസിന്റെയും പോത്താനിക്കാട് പോലീസിന്റെയും സംഘം പൈങ്ങൊട്ടൂര്‍ വെച്ച അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയാണ് മോഷ്ടാവ്.

ആദ്യം ഇയാളെ വീട്ടില്‍ കയറ്റിയില്ല. ഫോണ്‍ തകരരാണെന്നും ലാന്‍ഡ് ഫോണില്‍ വിളിക്കാന്‍ അനുവദിക്കാമോ എന്നു ചോദിച്ചാണ് വീട്ടില്‍ കടന്നത്. തുടര്‍ന്ന് വെള്ളം ചോദിച്ചു. വെള്ളവുമായി എത്തിയപ്പോള്‍ അടിച്ചു വീഴിച്ചു സ്വര്‍ണ്ണം അപഹരിക്കുകയായിരുന്നു.

ഇയാള്‍ പോയ ശേഷം ടൗണിലുള്ള മകനെ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കിയത്.