ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ഗ്ലാസ്ഗോയില്‍ തുടക്കമായി

Headlines India International

ഗ്ലാസ്‌ഗോ : ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ഗ്ലാസ്ഗോയില്‍ തുടക്കമായി. ചിലിയുടെ കരോലിന ഷ്മിത്ത് സാല്‍ഡിവാറില്‍ നിന്ന് യുകെയുടെ അലോക് ശര്‍മ്മ ഔദ്യോഗികമായി കോപ്26 പ്രസിഡന്ൻെറ ചുമതലകള്‍ ഏറ്റെടുത്തു. കോവിഡ് പകര്‍ച്ചവ്യാധി മൂലം ഒരു വര്‍ഷം വൈകിയാണ് ഉച്ചകോടി നടക്കുന്നത്.

ഫേയ്സ് മാസ്‌കും, സാമൂഹികാകലം പാലിക്കലും ഉള്‍പ്പടെ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് സമ്മേളനം നടക്കുന്നത്. 21238 പ്രതിനിധികള്‍, 13834 നിരീക്ഷകര്‍, 3823 മീഡിയ പ്രതിനിധികള്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടില്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ നിറവേറ്റുകയെനന്നതാണ് കാലാവസ്ഥാ ഉച്ചകോടിയുടെ മുഖ്യ അജണ്ട. കോപ്26 -ൻെറ ആതിഥേയത്വം അടയാളപ്പെടുത്തുന്നതിനായി അന്റാര്‍ട്ടിക്കയിലെ ഒരു ഹിമാനിക്ക് പാതത്തിന് ഔപചാരികമായി ഗ്ലാസ്‌ഗോ നഗരത്തിൻെറ പേര് നല്‍കിയിരുന്നു. ഭൂഖണ്ഡത്തിൻെറ പടിഞ്ഞാറ് ഭാഗത്തുള്ള ഗെറ്റ്‌സ് തടത്തില്‍ അതിവേഗം ഒഴുകുന്ന മഞ്ഞുപാളികളുടെ ഒമ്പത് മേഖലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലാസ്‌ഗോ ഗ്ലേസിയര്‍.

കാലാവസ്ഥാ വ്യതിയാനത്തിൻെറ പ്രത്യാഘാതങ്ങള്‍ പ്രളയവും കൊടുങ്കാറ്റും കാട്ടുതീയും അത്യുഷ്ണവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു കഴിഞ്ഞു. നാമെല്ലാം പങ്കുവെയ്ക്കുന്ന ഭൂമി എന്ന ഗ്രഹം ഏറ്റവും മോശം അവസ്ഥയിലേയ്ക്ക് മാറുകയാണ്. ഇപ്പോള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഈ അമൂല്യ ഗ്രഹവാതകത്തെ നമുക്ക് സംരക്ഷിക്കാനാകും.ആഗോള താപനത്തിൻെറ ഏറ്റവും വിനാശകരമായ ആഘാതങ്ങളൊഴിവാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ആഗോള കാലാവസ്ഥാ സമ്മേളനത്തില്‍ കോപ്പ് 26 അധ്യക്ഷന്‍ ലോക് ശര്‍മ്മ ആഹ്വാനം ചെയ്തു.